ഇന്ത്യന്‍ താരം അന്തിം പംഗല്‍ ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ ,നിലവിലെ ചാമ്പ്യനായ ഒലീവിയ ഡൊമിനിക്കിനെ അട്ടിമറിച്ചു

By Hiba.21 09 2023

imran-azhar

 

ബെല്‍ഗ്രേഡ്: ഇന്ത്യന്‍ ഗുസ്തി താരം അന്തിം പംഗല്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍.നിലവിലെ ചാമ്പ്യനായ അമേരിക്കയുടെ ഒലീവിയ ഡൊമിനിക് പാറിഷാണ് അന്തിം പംഗലിന്റെ മുന്നിൽ കീഴടക്കിയത്.

 

 

വനിതകളുടെ 53 കിലോ വിഭാഗത്തിലാണ് അന്തിം വിജയം നേടിയത്. 3-2 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. 2-0 ന് പിന്നില്‍ നിന്ന അന്തിം പിന്നീട് തിരിച്ചടിക്കുകയായിരുന്നു.

 

രണ്ട് തവണ അണ്ടര്‍ 20 ചാമ്പ്യനായ അന്തിം അത്ഭുത പ്രകടനമാണ് പുറത്തെടുത്തത്. 19 വയസ്സ് മാത്രമാണ് ഇന്ത്യന്‍ താരത്തിന്റെ പ്രായം. ഒലീവിയയെ കീഴടക്കിയ അന്തിം ക്വാര്‍ട്ടറിലേക്ക് മുന്നേറി.

 

 

പിന്നാലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പോളണ്ടിന്റെ റോക്‌സാന മാര്‍ത്ത സാസിനയെ 9-6 ന് കീഴടക്കി അന്തിം കരുത്തുകാട്ടി. ഈ വിജയത്തിന്റെ കരുത്തില്‍ താരം സെമിയിലേക്ക് കുതിക്കുകയും ചെയ്തു.

OTHER SECTIONS