കോവിഡ്: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി നല്‍കി അനുഷ്‌ക ശര്‍മ്മയും വിരാട് കോലിയും

By Aswany mohan k.07 05 2021

imran-azhar

 

 


കോവിഡ് പ്രതിസന്ധി മറികടക്കാൻ 2 കോടി നല്‍കി അനുഷ്‌ക ശര്‍മ്മയും വിരാട് കോലിയും. പൊതുസമൂഹത്തില്‍ നിന്ന് പണം സമാഹരിക്കുന്ന കീറ്റോ പ്ലാറ്റ്‌ഫോമിലേക്കാണ് താരദമ്പതികള്‍ 2 കോടി നല്‍കിയത്.

 

തങ്ങള്‍ മുന്‍കൈ എടുത്തതിലൂടെ ഏഴ് കോടിയോളം രൂപ മറ്റുള്ളവരില്‍ നിന്ന് സമാഹരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇവര്‍ വ്യക്തമാക്കുന്നു.

 

'ഇന്‍ദിസ്ടുഗെദര്‍' എന്നാണ് ഈ പദ്ധതിയുടെ ഹാഷ്ടാഗ്. കോവിഡ് പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക് ഓക്‌സിജന്‍, മരുന്നുകള്‍, വാക്‌സിനേഷന്‍, മറ്റു ആശുപത്രി ചെലവുകള്‍ എന്നിവ നല്‍കുക എന്നതാണ് ലക്ഷ്യം. കൂടാതെ കോവിഡ് അവബോധത്തിനുള്ള പദ്ധതികളും കീറ്റോ ആവിഷ്‌കരിച്ചിട്ടുണ്ട്.

 

 

 

 

OTHER SECTIONS