ഒരു വിക്കറ്റ് അകലെ അശ്വിനെ കാത്ത് പുതിയ നേട്ടം

By സൂരജ് സുരേന്ദ്രൻ.15 04 2021

imran-azhar

 

 

ന്യൂഡല്‍ഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപ്പിറ്റൽസിനെ നേരിടും.

 

ഇന്ന് നടക്കുന്ന മത്സരത്തിൽ ഡൽഹി താരം ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഒരു വിക്കറ്റ് സ്വന്തമാക്കിയാൽ കാത്തിരിക്കുന്നത് പുതിയൊരു നേട്ടം.

 

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് അശ്വിന്‍.

 

ഇന്ന് ഒരു വിക്കറ്റ് കൂടി നേടാൻ താരത്തിന് സാധിച്ചാൽ അശ്വിന്റെ ട്വന്റി 20-യിലെ വിക്കറ്റ് നേട്ടം 250 ആയി ഉയരും.

 

ഐ.പി.എല്ലില്‍ മാത്രമായി 139 വിക്കറ്റ് ആണ് അശ്വിന്റെ സമ്പാദ്യം. ലസിത് മലിംഗയാണ് പട്ടികയില്‍ നിലവിൽ ഒന്നാമത്.

 

അതേസമയം കഴിഞ്ഞ മത്സരത്തിൽ വീരോചിതമായി പോരാടിയ ക്യാപ്റ്റൻ സഞ്ജു സാംസൻറെ കരുത്തിലാണ് രാജസ്ഥാൻ കളത്തിലിറങ്ങുക.

 

OTHER SECTIONS