By Shyma Mohan.05 08 2022
ന്യൂഡല്‍ഹി: നാലു വര്‍ഷത്തിനുശേഷം ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ മുതിര്‍ന്ന അഞ്ച് താരങ്ങളുടെ അഭാവത്തോടെയാകും ഇറങ്ങുക.
2018ല്‍ ടീമിലെ നിര്‍ണ്ണായക ശക്തികളായിരുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി, ശിഖര്‍ ധവാന്‍, പാകിസ്ഥാന്‍ താരങ്ങളായ ഷോയ്ബ് മാലിക്, ഹസന്‍ അലി, ലെഫ്റ്റ് ആം പേസര്‍ മുഹമ്മദ് ആമിര്‍ എന്നീ മുന്‍നിര താരങ്ങളെ ആരാധകര്‍ക്ക് 'മിസ്' ചെയ്യും. രണ്ട് പതിറ്റാണ്ടിലേറെയായി പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ നെടുംതൂണായ ഷോയ്ബ് മാലിക്ക് ഇല്ലാത്തത് പാക് പടയ്ക്ക് തിരിച്ചടി തന്നെയാണ്.
പരമ്പരാഗത വൈരികള്‍ ഏറ്റുമുട്ടുമ്പോള്‍ മുന്‍ നായകന്‍ ധോണിയുടെ അഭാവമാണ് ഏറെ ശ്രദ്ധേയം. 2019 ലോകകപ്പിലെ ദയനീയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ധോണി 2020ല്‍ രാജി വെച്ചത്. 2018ലെ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ശിഖര്‍ ധവാന്റെ വിടവും ഇന്ത്യയെ ഏറെക്കുറെ ബാധിക്കും. കഴിഞ്ഞ സീസണില്‍ 342 റണ്‍സായിരുന്നു ധവാന്‍ അടിച്ചുകൂട്ടിയത്.