പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ടോസ്; ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു

By Web Desk.28 08 2022

imran-azhar

 

ദുബായ്: ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ടോസ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ദിനേഷ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍.

 

മൂന്നാം പേസറായി ആവേശ് ഖാനും ടീമിലുണ്ട്. വിരാട് കോലിയുടെ നൂറാം രാജ്യാന്തര ട്വന്റി20 മത്സരമാണ് ഇന്ന്. ഋഷഭ് പന്തിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. പാക്കിസ്ഥാനായി നസീം ഷാ അരങ്ങേറും.

 

ഏഷ്യാ കപ്പില്‍ ഇതുവരെ 14 തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. അതില്‍ 8 തവണയും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. 5 തവണ പാക്കിസ്ഥാന്‍ ജയിച്ചപ്പോള്‍ ഒരു മത്സരം ഉപേക്ഷിച്ചു. 2018ലാണ് ഏഷ്യാ കപ്പിലെ അവസാന ഇന്ത്യപാക്ക് പോരാട്ടം. ഇന്ത്യയുടെ ജയം 9 വിക്കറ്റിനായിരുന്നു.

 

ഇന്ത്യ: രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, അവേഷ് ഖാന്‍, യുസ്വേന്ദ്ര ചെഹല്‍, അര്‍ഷ്ദീപ് സിങ്

 

പാക്കിസ്ഥാന്‍: ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുശ്ദില്‍ ഷാ, ആസിഫ് അലി, ഷദബ് ഖാന്‍, മുഹമ്മദ് നവാസ്, നസീം ഷാ, ഹാരിസ് റൗഫ്, ഷാനവാസ് ദഹാനി

 

 

OTHER SECTIONS