കായിക മാമാങ്കത്തിന് ഉജ്വല തുടക്കം; പ്രതീക്ഷയില്‍ ഇന്ത്യ

By Web Desk.23 09 2023

imran-azhar

 

 


ഹാങ്‌ചോ: ഏഷ്യയുടെ കായിക മാമാങ്കത്തിന് ഉജ്വല തുടക്കം. ചൈനയുടെ ഡിജിറ്റല്‍ നഗരമായ ഹാങ്‌ചോയിലെ ഒളിംപിക്‌സ് സ്‌പോര്‍ട്‌സ് സെന്ററിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 5.30 നാണ് 19-ാം ഏഷ്യന്‍ ഗെയിംസിന് തിരി തെളിഞ്ഞത്. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ളവര്‍ വെര്‍ച്വലായി ഒരുമിച്ചു ദീപനാളം തെളിയിച്ചു.

 

. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങ് മേള ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ഒഉിംപിക്‌സ് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ പതാക ഉയര്‍ത്തി.

 

വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളും ഉള്‍പ്പെടെ അരലക്ഷത്തോളം പേര്‍ ഉദ്ഘാടനച്ചടങ്ങിനു സാക്ഷികളായി.

 

45 രാജ്യങ്ങളില്‍ നിന്നായി 12417 കായിക താരങ്ങളാണ് ഗെയിംസില്‍ മത്സരിക്കുന്നത്. 56 വേദികളായി 481 മെഡല്‍ ഇനങ്ങളുണ്ട്.

 

655 കായിക താരങ്ങളുമായി ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ അണിനിരത്തുന്നത്. 68 താരങ്ങളാണ് അത്ലറ്റിക്‌സ് സംഘത്തിലുള്ളത്. ഗുസ്തി, ഷൂട്ടിങ്, ബോക്‌സിങ് എന്നിവയാണ് ഇന്ത്യ കൂടുതല്‍ മെഡല്‍ പ്രതീക്ഷിക്കുന്ന മറ്റിനങ്ങള്‍.

 

 

 

 

OTHER SECTIONS