ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലാ ലിഗ കിരീടം അത്ലറ്റിക്കോ മാഡ്രിഡിന്

By sisira.22 05 2021

imran-azhar

 

 

മാഡ്രിഡ്: ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലാ ലിഗ കിരീടം അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കി.

 

നിര്‍ണായകമായ അവസാന ലീഗ് മത്സരത്തില്‍ വല്ലാഡോളിഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് അത്‌ലറ്റിക്കോ കിരീടം ചൂടിയത്.

 

അത്‌ലറ്റിക്കോയുടെ 11-ാം ലീഗ് കിരീടമാണിത്. 38 മത്സരങ്ങളില്‍ നിന്ന് 86 പോയന്റോടെയാണ് അത്‌ലറ്റിക്കോയുടെ കിരീട നേട്ടം.

 

2013-14 സീസണിലാണ് അവര്‍ അവസാനമായി കപ്പുയര്‍ത്തിയത്.മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു അത്‌ലറ്റിക്കോയുടെ തിരിച്ചുവരവ്.

 

18-ാം മിനിറ്റില്‍ ത ഓസ്‌കാര്‍ പ്ലാനോയിലൂടെ വല്ലാഡോളിഡാണ് ആദ്യഗോൾ നേടിയത്. 57-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ കോറിയയിലൂടെ അത്‌ലറ്റിക്കോ സമനില പിടിച്ചു. 67-ാം മിനിറ്റില്‍ ലൂയിസ് സുവാരസാണ് അത്‌ലറ്റിക്കോയുടെ കിരീടമുറപ്പിച്ച ഗോള്‍ നേടിയത്.

OTHER SECTIONS