വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ഏകദിന- ടി20 മത്സരങ്ങള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു; ആരോണ്‍ ഫിഞ്ച് ടീമിനെ നയിക്കും

By Aswany mohan k.17 05 2021

imran-azhar 

സിഡ്‌നി: വെസ്റ്റ് ഇന്‍ഡീസിനെതിരെ ജൂലൈയില്‍ നടക്കുന്ന ഏകദിന- ടി20 മത്സരങ്ങള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഓസീസ് വിന്‍ഡീസില്‍ കളിക്കുക.

 

23 അംഗ ടീമിനെയാണ് ഓസീസ് പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇല്ലാതിരുന്ന എട്ട് താരങ്ങള്‍ ടീമില്‍ തിരിച്ചെത്തി.

 

ആരോണ്‍ ഫിഞ്ച് തന്നെയാണ് ടീമിനെ നയിക്കുക. സെന്റ് ലൂസിയയിലാണ് ടി20 മത്സരങ്ങള്‍ നടക്കുക. ബാര്‍ബഡോസിലാണ് ഏകദിനം.

 

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, മോയിസസ് ഹെന്റിക്വസ്, അലക്‌സ് ക്യാരി, മിച്ചല്‍ സ്വെപ്‌സണ്‍ എന്നിവരാണ് ടീമില്‍ തിരിച്ചെത്തിയത്.

 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ ടീമില്‍ എടുക്കാതിരുന്നത്. എന്നാല്‍ കൊവിഡ് ഭീതിയെ തുടര്‍ന്ന് ഓസ്‌ട്രേലിയ പരമ്പരയില്‍ നിന്ന് പിന്മാറി.

 

Australia name a 23-man extended squad for the upcoming white-ball tour of the Caribbean #WIvAUS https://t.co/txwPM70e1b pic.twitter.com/S45Yoa2Fah

— cricket.com.au (@cricketcomau) May 17, 2021 " target="_blank">

 

 

ഓസ്‌ട്രേലിയന്‍ ടീം: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, ഡാര്‍സി ഷോര്‍ട്ട്, സ്റ്റീവന്‍ സ്മിത്ത്, മാത്യൂ വെയ്ഡ്, മാര്‍കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, ജോഷ് ഫിലിപ്പ്, അലക്‌സ് കാരി, ആഷ്ടണ്‍ അഗര്‍, മോയിസസ് ഹെന്റിക്വസ്, തന്‍വീര്‍ സംഗ, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, റിലെ മെറിഡിത്ത്, ജൈ റിച്ചാര്‍ഡ്‌സണ്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വെപ്‌സണ്‍, ആന്‍ഡ്രൂ ടൈ, ആദം സാംപ.

OTHER SECTIONS