ഐപിഎൽ വീണ്ടും തുടങ്ങിയാൽ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പങ്കെടുക്കില്ല-ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്

By Sooraj Surendran.27 05 2021

imran-azhar

 

 

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താത്കാലികമായി നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിച്ചാൽ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പങ്കെടുക്കില്ലെന്ന നിലപാടിലുറച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്.

 

സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായാണ് ഐപിഎല്‍ മത്സരങ്ങൾ പുനരാരംഭിക്കാൻ ബിസിസിഐ ആലോചിക്കുന്നത്.

 

31 മത്സരങ്ങൾ ഇനിയും നടത്താൻ ബാക്കിയുണ്ട്. നിലവിൽ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് നിലപാട് വ്യക്തമാക്കാൻ കാരണം, മറ്റ് രാജ്യാന്തര മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലാണ്.

 

വിന്‍ഡീസ് പരമ്പരയ്ക്ക് ശേഷം ബംഗ്ലാദേശ് പര്യടനം, തുടര്‍ന്ന് ഐപിഎല്‍, ടി20 ലോകകപ്പ് എല്ലാം അടുത്തടുത്താണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

 

ഈ സാഹചര്യത്തിൽ ഐപിഎല്ലിനായി താരങ്ങളെ വിട്ടുനല്കാനാകില്ലെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്.

 

OTHER SECTIONS