ഓസ്ട്രേലിയന്‍ ഓപ്പണ്‍: ജോക്കോവിച്ചും സിറ്റ്സിപാസും കലാശപ്പോരാട്ടത്തിനിറങ്ങും

By Priya.29 01 2023

imran-azhar

 

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടും.

 

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം.ഓസ്ട്രേലിയന്‍ ഓപ്പണിലേക്കുള്ള തിരിച്ചുവരവില്‍ ജോക്കോവിച്ചിന് ഇതുവരെ ഒരു സെറ്റ് മാത്രമാണ് നഷ്ടമായത്.


സെര്‍ബിയന്‍ താരത്തിന് ഹോം സ്ലാം ആണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍. സീസണിലെ ആദ്യ ഗ്രാന്‍സ്ലാമില്‍ ലക്ഷ്യമിടുന്നത് പത്താം കിരീടം. 22-ാം ഗ്രാന്‍സ്ലാം കിരീടവുമായി റാഫേല്‍ നദാലിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും അവസരം.

 

സ്റ്റെഫാനോസ് സിറ്റ്സിപാസ് ഉന്നമിടുന്നത് കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണ്.ഇരുവരും തമ്മിലുള്ള 12 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ പത്തിലും ജോക്കോവിച്ച് ആണ് ജയിച്ചത്.

 

2019 ഒക്ടോബറിന് ശേഷം 9 തവണ ഏറ്റുമുട്ടിയെങ്കിലും ജോക്കോവിച്ചിനെ തോല്‍പ്പിക്കാന്‍ സിറ്റ്സിപാസിന് കഴിഞ്ഞിട്ടില്ല.ജോക്കോവിച്ചും സിറ്റ്സിപാസും തമ്മിലുള്ള കലാശപ്പോരിലെ വിജയിക്ക് നാളെ ഇറങ്ങുന്ന പുതിയ റാങ്കിംഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരാനുമാകും.

 

 

OTHER SECTIONS