ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിന്റെ പരിശീലകനായിരുന്ന എസ്.ബാലചന്ദ്രന്‍ നായര്‍ അന്തരിച്ചു

By Sooraj Surendran.16 05 2021

imran-azhar

 

 

തിരുവനന്തപുരം: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിന്റെ പരിശീലകനായിരുന്ന എസ്.ബാലചന്ദ്രന്‍ നായര്‍ അന്തരിച്ചു.

 

തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. വര്‍ഷങ്ങളോളം തൃശൂര്‍ സായിയില്‍ പരിശീലകനായിരുന്ന ബാലചന്ദ്രന്‍.

 

ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റുകളില്‍ ടീമിനെ അനുഗമിച്ചിട്ടുണ്ട്.

 

പരിശീലനത്തിൽ പ്രത്യേക ചിട്ടകൾ പുലർത്തിയിരുന്നു അദ്ദേഹം. പരിശീലസമയത്ത് ഫോണ്‍ ഉപയോഗിക്കുന്നതും കര്‍ശനമായി വിലക്കിയിരുന്നു.

 

ദേശീയ താരങ്ങളായ യു.വിമല്‍കുമാര്‍, ഒളിമ്പ്യന്‍ വി.ദിജു, സനേവ് തോമസ്, ജോര്‍ജ് തോമസ് തുടങ്ങിയവരെയും പരിശീലിപ്പിച്ചിട്ടുണ്ട്.

 

OTHER SECTIONS