ഇന്ത്യയ്ക്ക് അമ്പരപ്പിക്കുന്ന തോല്‍വി; വിജയം പൊരുതി നേടി ബംഗ്ലാദേശ്

By Web Desk.04 12 2022

imran-azhar

 


മിര്‍പുര്‍: ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് പരാജയം. ജയപരാജയം മാറിമറിഞ്ഞ മത്സരത്തില്‍ അന്തിമ വിജയം ബംഗ്ലദേശിനൊപ്പം നിന്നു.

 

അവസാന വിക്കറ്റില്‍ മെഹിദി ഹസന്‍( 39 പന്തില്‍ 38) മുസ്തഫിസുര്‍ റഹ്‌മാനെ(11 പന്തില്‍ 10) കൂട്ടുപിടിച്ച് നടത്തിയ മിന്നുന്ന പ്രകടനമാണ് തോല്‍വിയിലേക്കു കുപ്പുകുത്തിയ ബംഗ്ലദേശിന് വിജയം സമ്മാനിച്ചത്. 42.3 ഓവറില്‍ മെഹിദി ഹസന്‍ ഉയര്‍ത്തിയടിച്ച ഷോട്ട് രാഹുലിന്റെ ഗ്ലൗസില്‍ തട്ടി തെറിച്ചതോടെയാണ് ഇന്ത്യ പരാജയം മണത്തത്.

 

നിശ്ചിത 50 ഓവറില്‍ ഇന്ത്യ നേടിയ 186 എന്ന ടോട്ടല്‍ തുടക്കത്തിലെ പതര്‍ച്ചയ്ക്ക് ശേഷം 46 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലദേശ് മറികടന്നു.

 

ബംഗ്ലദേശിന്റെയും തുടക്കം ഗംഭീരമായിരുന്നില്ല. മുന്‍നിരയ്ക്കു പിന്നാലെ മധ്യനിരയും തകര്‍ന്നതോടെ ബംഗ്ലദേശ് തോല്‍വി മുന്നില്‍ കണ്ട സ്ഥിതി ഉണ്ടായി. 10 ഓവറില്‍ 32 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് എടുത്ത മുഹ്‌മ്മദ് സിറാജ് ആണ് ഇന്ത്യന്‍ നിരയിലെ ഏറ്റവും അപകടകാരി. അരങ്ങേറ്റ മത്സരം കളിച്ച കുല്‍ദീപ് സെന്‍ 5 ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് വിലപെട്ട 2 വിക്കറ്റ് നേടി.

 

തുടക്കത്തില്‍ വന്‍ പതര്‍ച്ച നേരിട്ട ബംഗ്ലദേശിനെ നായകന്‍ ലിട്ടണ്‍ ദാസ് (63 പന്തില്‍ 41 റണ്‍സ്) അനമുല്‍ ഹഖിനെ (29 പന്തില്‍ നിന്ന് 14) കൂട്ടുപിടിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് മത്സരത്തിലേക്ക് തിരികെയെത്തിച്ചത്.

 

 

 

 

OTHER SECTIONS