By priya.14 09 2022
മ്യൂണിക്ക്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ രണ്ടാം റൗണ്ടില്‍ ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് എതിരില്ലാത്ത രണ്ട് ഗോളിന് ബാഴ്സയെ തോല്‍പിച്ചു. 50 ആം മിനിറ്റില്‍ ലൂക്കാസ് ഹെര്‍ണാണ്ടസും 54 ആം മിനിറ്റില്‍ ലിറോയ് സാനെയുമാണ് ഗോള്‍ നേടിയത്.സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. ആറ് പോയിന്റുമായി ബയേണ്‍ ഗ്രൂപ്പ് സിയില്‍ ഒന്നാമതെത്തി.
ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഡച്ച് ചാംപ്യന്മാരായ അയാക്സിനെ പരാജയപ്പെടുത്തി. കളി അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ശേഷിക്കെ ജോയല്‍ മാറ്റിപ് നേടിയ ഗോളിനായാണ് ലിവര്‍പൂര്‍ രക്ഷപ്പെട്ടത്.27 ആം മിനിറ്റില്‍ മുഹമ്മദ് കുദൂസാണ് അയാക്സിനായി സ്‌കോര്‍ ചെയ്തത്.
അതേസമയം സ്പോര്‍ട്ടിംഗ് ലിസ്ബണ്‍ എതിരില്ലാത്ത രണ്ട് ഗോളിന് ടോട്ടനത്തെ തോല്‍പിച്ചു. ഇഞ്ചുറി ടൈമിലായിരുന്നു സ്പോര്‍ട്ടിംഗിന്റെ രണ്ട് ഗോളും. 91-ാം മിനിറ്റില്‍ പൗളിഞ്ഞോയും തൊണ്ണൂറ്റിമൂന്നാം മിനിറ്റില്‍ ആര്‍തര്‍ ഗോമസുമാണ് ഗോളുകള്‍ നേടിയത്.