By Hiba.23 09 2023
ഹൈദരാബാദ് :ഇതുവരെ നടന്ന ഏഷ്യൻ ഗെയിംസ് പരിശോധിക്കുകയാണെങ്കിൽ ബാറ്റ്മിന്റൺന്റെ ഏറ്റവും നല്ല പ്രകടനം ജക്കാർത്തയിൽ നടന്ന കഴിഞ്ഞ എഡിഷനിലാണ്.അവിടെ പി വി സിന്ധു വെള്ളിയും സൈന നെഹ്‌വാൾ വെങ്കലവും നേടി .
1974 ലെ ടെഹ്‌റാൻ ഗെയിംസിലെ പുരുഷ ടീമിൽ നിന്ന് ആരംഭിച്ച് 9 വെങ്കലവുമായി തൃപ്തി പെടേണ്ടി വന്ന ഇന്ത്യയ്ക്ക് വെള്ളി നേടികൊടുത്ത ഏക ഇന്ത്യൻ തരാം സിന്ധുവാണ്.എന്നിരുന്നാലും ചീഫ് കോച്ച് പുല്ലേല ഗോപിചന്ദ് തന്റെ ടീം മികച്ച നേട്ടത്തോടെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബാറ്റ്മിന്റൺ മത്സരങ്ങൾ സെപ്റ്റംബർ 28 മുതൽ ആരംഭിക്കും.
"ഏഷ്യൻ ഗെയിംസിൽ ഞങ്ങൾ ഇതുവരെ ഫീൽഡ് ചെയ്ത ഏറ്റവും മികച്ച ടീമാണിത്," ഗോപിചന്ദ് വ്യാഴാഴ്ച TOI-യോട് പറഞ്ഞു, "ഇന്ത്യൻ ടീം ഞായറാഴ്ച ഹാങ്‌ഷൗവിലേക്ക് പോകും, എല്ലാ ഇനങ്ങളിലും ഇന്ത്യക്കാർക്ക് ഒരു മെഡലെങ്കിലും നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഗോപിചന്ദ്.
മോശം ഫോമിലാണെങ്കിലും ഗോപിചന്ദിന് സിന്ധുവിൽ വലിയ പ്രതീക്ഷയുണ്ട് "വനിതാ സിംഗിൾസിൽ ഞങ്ങൾക്ക് വളരെ നല്ല അവസരമുണ്ട്. സിന്ധു വലിയ നേട്ടങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവളാണ്, ഏഷ്യൻ ഗെയിംസിൽ അവൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ അവൾ തോറ്റെങ്കിലും അവൾക്ക് ബഹുദൂരം പോകാൻ സാധിക്കും അദ്ദേഹം പറഞ്ഞു.
പുരുഷ സിംഗിൾസിലെ വരൾച്ച അവസാനിക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. പുരുഷ സിംഗിൾസിൽ ശ്രീകാന്ത് ഇന്ത്യയെ പ്രതിനിധീകരിക്കും ,ടീം ഇവന്റിനു വേണ്ടി പ്രണോയിയും ശ്രീകാന്തും കഠിന പരിശീലനത്തിലാണ്.
വനിതാ സിംഗിൾസിലും മെഡൽ നേടണം.തോംസൺ കപ്പിന് ശേഷം എല്ലാവരും നന്നായി കളിക്കുന്നുണ്ട് ,പ്രണോയ് അതിന് ശേഷം വളരെ നന്നായി കളിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടി ചേർത്തു.