By Lekshmi.21 11 2022
കൊല്ലം: ഫിഫ ലോകകപ്പ് ആരംഭിച്ചതോടെ ആവേശത്തിലാണ് മലയാളികൾ.ആരാധകർ കട്ടൗട്ടുകളായും ഫ്ലക്സുകളായും അവരവരുടെ ടീമുകൾക്കുള്ള പിന്തുണ വ്യക്തമാക്കി രംഗത്തെത്തി.എന്നാൽ കൊല്ലത്ത് ലോകകപ്പ് ആവേശം അതിരുകടന്ന് ആരാധകർ തമ്മില്‍ കയ്യാങ്കളിയിലേക്ക് വരെയെത്തിയത്.
ശക്തികുളങ്ങരയിലായിരുന്നു ആരാധകക്കൂട്ടം അക്രമാസക്തമായത്.വിവിധ ഫുട്ബോൾ ടീമുകളുടെ ആരാധകർ സംയുക്തമായി സംഘടിപ്പിച്ച വിളംബര റാലിക്കിടെയായിരുന്നു സംഭവം.പ്രധാനമായും ബ്രസീൽ - അർജന്റീന ആരാധകരാണ് തമ്മിൽ തല്ലിയത്.
ഞായറാഴ്ചയായിരുന്നു ആരാധകർ പരസ്പരം ഏറ്റുമുട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ബ്രസീൽ ആരാധകർ പരസ്പരം ഏറ്റുമുട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. പരാതി ഇല്ലാത്തതിനാൽ കേസ് എടുക്കില്ലെന്ന നിലപാടിലായിരുന്നു പൊലീസ്.