ദീപക് ചഹാറിന്റെ പ്രതിരോധക്കോട്ടയിൽ കുടുങ്ങി പഞ്ചാബ് കിങ്‌സ്; വിജയലക്ഷ്യം 107 റൺസ്

By Sooraj Surendran.16 04 2021

imran-azhar

 

 

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് എടുത്തു.

 

മത്സരത്തിന്റെ തുടക്കത്തിൽ ഒരു റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലായിലായിരുന്നു പഞ്ചാബ്.

 

4 ഓവറിൽ ഒരു മെയ്ഡനടക്കം 13 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റുകൾ പിഴുത ദീപക് ചഹാറാണ് പഞ്ചാബിന് വില്ലനായത്.

 

36 പന്തിൽ 4 ബൗണ്ടറിയും, 2 സിക്സറുമടക്കം 47 റൺസ് നേടിയ ഷാരൂഖ് ഖാന്റെ പ്രകടനമാണ് പഞ്ചാബ് സ്‌കോർ 100 കടത്തിയത്.

 

കെ.എൽ രാഹുൽ 5, മായങ്ക് അഗർവാൾ 0, ക്രിസ് ഗെയ്ൽ 10, ദീപക് ഹൂഡ 10, നിക്കോളാസ് പൂരാൻ 0. എന്നിവർക്കും ചെന്നൈയുടെ ബൗളിംഗ് ആക്രമണം തകർക്കാനായില്ല.

 

ചഹാറിന് പുറമെ ബ്രാവോ, മൊയീൻ അലി, സാം കരൺ എന്നിവരും ഓരോ വിക്കറ്റ് സ്വന്തമാക്കി.

 

OTHER SECTIONS