സുരക്ഷിതമായ ഐ.പി.എല്‍ ബയോ ബബിള്‍ ഭേദിച്ച് കോവിഡ് എങ്ങനെ എത്തി? ഗാംഗുലിയുടെ പ്രതികരണം

By സൂരജ് സുരേന്ദ്രൻ .06 05 2021

imran-azhar

 

 

ന്യൂ ഡൽഹി: സുരക്ഷിതമായ ഐ.പി.എല്‍ ബയോ ബബിള്‍ ഭേദിച്ച് കോവിഡ് എങ്ങനെ എത്തി എന്നതിനെ കുറിച്ച് ഇനിയും വക്തത വരുത്തേണ്ടതുണ്ടെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

 

ഐപിൽ 14ആം സീസൺ ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചത് രാജ്യത്ത് കോവിഡ് കേസുകൾ കുറവായിരുന്നതിനാലാണ്.

 

പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഐപിഎല്ലിൽ ബയോ ബബിൾ ലംഘനം നടന്നിട്ടില്ലെന്നും ഗാംഗുലി പറയുന്നു.

 

താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച് ഐപിഎൽ മത്സരങ്ങൾ റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഗാംഗുലിയുടെ പ്രതികരണം.

 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ബയോ ബബിളിനുള്ളില്‍ കോവിഡ് വ്യാപനം ഉണ്ടായിരുന്നതായും ഗാംഗുലി ചൂണ്ടിക്കാട്ടി.

 

OTHER SECTIONS