ആവേശക്കളി! ബെയര്‍സ്‌റ്റോ തകര്‍ത്തു, തിരിച്ചടിച്ച് ഇന്ത്യ!

By Web Desk.05 07 2022

imran-azhar

 

ബര്‍മിങ്ങാം: ബെയര്‍‌സ്റ്റോയുടെ (106) സെഞ്ചറിയില്‍ ഇന്ത്യയ്‌ക്കെതിരെ അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 284ന് പുറത്ത്. നാലു വിക്കറ്റ് വീഴ്ത്തിയ പേസ് ബോളര്‍ മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കിയത്.

 

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 45 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് എടുത്തിട്ടുണ്ട്. ചേതേശ്വര്‍ പൂജാര (50 ബാറ്റിങ്), ഋഷഭ് പന്ത് (30 ബാറ്റിങ്) എന്നിവരാണ് ക്രീസില്‍. ശുഭ്മന്‍ ഗില്‍ (4), ഹനുമ വിഹാരി (11), വിരാട് കോലി (20) എന്നിവരാണ് പുറത്തായത്. ഇന്ത്യയുടെ ലീഡ് ഇപ്പോള്‍ 257 റണ്‍സ്.

 

അഞ്ചു വിക്കറ്റിന് 84 എന്ന നിലയില്‍ വന്‍തകര്‍ച്ചയില്‍ നിന്ന ഇംഗ്ലണ്ടിനെ മൂന്നാം ദിനം രക്ഷപ്പെടുത്തിയെടുത്തത് ബെയര്‍‌സ്റ്റോയാണ്. സ്റ്റോക്‌സിനെ (25) ഷാര്‍ദൂല്‍ ബുമ്രയുടെ കയ്യിലെത്തിക്കുകയായിരുന്നു. ആറാം വിക്കറ്റില്‍ 66 റണ്‍സാണ് സ്റ്റോക്‌സ് ബെയര്‍‌സ്റ്റോയ്‌ക്കൊപ്പം ചേര്‍ത്തത്.

 

ന്യൂസീലന്‍ഡിനെതിരെ പരമ്പരയില്‍ 2 സെഞ്ചറിയുമായി ഇംഗ്ലണ്ടിന്റെ വിജയശില്‍പിയായ ബെയര്‍‌സ്റ്റോ ഇന്നലെ 119 പന്തിലാണ് സെഞ്ചറിയിലേക്കെത്തിയത്.

 

ഒടുവില്‍ ബെയര്‍‌സ്റ്റോയെ സ്ലിപ്പില്‍ മെി, വിരാട് കോലിയുടെ കയ്യിലെത്തിച്ചു. ആവേശമുള്‍ക്കൊണ്ട് സിറാജും പന്തെറിഞ്ഞു. ഇംഗ്ലണ്ടിനു പിന്നീടു നേടാനായത് 43 റണ്‍സ്. സാം ബില്ലിങ്‌സ് (36), സ്റ്റുവര്‍ട്ട് ബ്രോഡ് (1), മാത്യു പോട്‌സ് (19) എന്നിവരുടെയെല്ലാം വിക്കറ്റുകള്‍ സിറാജിനു തന്നെ.

 

 

OTHER SECTIONS