By Lekshmi.21 04 2022
ലണ്ടൻ: ഡച്ച് പരിശീലകൻ എറിക് ടെൻ ഹാഗിനെ അടുത്ത സീസൺ മുതൽ 2025 ജൂൺ വരെ സ്ഥിരം പരിശീലകനായി നിയമിച്ച് ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്.കരാർ ഒരു വർഷത്തേക്കു കൂട്ടി നീട്ടാനുള്ള ഉപാധിയോടെയാണു നിയമനം.
നിലവിൽ ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാമിന്റെ പരിശീലകനായ ടെൻ ഹാഗ് അടുത്ത സീസണിൽ ഓൾഡ് ട്രാഫഡിലെ പുതിയ ദൗത്യത്തിനു തുടക്കം കുറിക്കും.
ടെൻ ഹാഗിന് റിലീസ് ക്ലോസായി 2 ദശലക്ഷം യൂറോ നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിലെത്തിയതായാണു റിപ്പോർട്ടുകൾ.
ക്ലബ് എക്സിക്യൂട്ടിവുകൾക്കൊപ്പം താരങ്ങളുടെ ട്രാൻസ്ഫർ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള പരമാധികാരവും ടെൻ ഹാഗിനാകും.
ക്ലബിന്റെ പരിശീലകനായി നിയമിതനാകുന്നത് വലിയ ബഹുമതിയായി കരുതുന്നു. പുതിയ ദൗത്യത്തെക്കുറിച്ചോർച്ച് അത്യന്തം ആവേശഭരിതനാണ്
ടെൻഹാഗ് പ്രതികരിച്ചത്.