ഫുട്‌ബോള്‍ ലോകകപ്പ്; നവംബര്‍ 1 മുതല്‍ ഹയാ കാര്‍ഡ് നിര്‍ബന്ധമാക്കി ഖത്തര്‍

By priya.22 09 2022

imran-azhar

 

ദോഹ: ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗമായി യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഖത്തര്‍. രാജ്യത്ത് പ്രവേശിക്കാന്‍ നവംബര്‍ ഒന്ന് മുതല്‍ ഹയാ കാര്‍ഡ് നിര്‍ബന്ധമാക്കി.നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 23 വരെയാണ് ക്രമീകരണം. ലോകകപ്പ് കാലയളില്‍ രാജ്യത്തേക്കുള്ള എന്‍ട്രി പെര്‍മിറ്റാണ് ഹയാ കാര്‍ഡ്. 

 

ഹയാ കാര്‍ഡുള്ളവര്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 23 വരെ എപ്പോള്‍ വേണമെങ്കിലും ഖത്തറില്‍ പ്രവേശിക്കാം.ജനുവരി 23 വരെ ഇവര്‍ക്ക് രാജ്യത്ത് തുടരാം. അതേസമയം ഹയാ കാര്‍ഡ് ഇല്ലാത്ത സാധാരണ സന്ദര്‍ശകര്‍ക്ക് ഇക്കാലയളവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഖത്തര്‍ പൗരന്‍മാരെയും ഖത്തര്‍ തിരിച്ചറിയല്‍ രേഖയുള്ള ജിസിസി രാജ്യങ്ങളിലെ പൗരന്‍മാരെയും താമസക്കാരെയും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


ലോകകപ്പ് കാലയളവിലും എപ്പോള്‍ വേണമെങ്കിലും പേഴ്‌സണല്‍ റിക്രൂട്ട്‌മെന്റ് വീസയുള്ളവര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ക്കും രാജ്യത്ത് വരാനും പോകാനും സാധിക്കും.മാനുഷിക പരിഗണന നല്‍കേണ്ട കേസുകള്‍ക്കും ഇളവുണ്ട്. എന്നാല്‍ ഇവരുടെ യാത്ര വിമാനമാര്‍ഗം മാത്രമായിരിക്കണം.

 

നിയന്ത്രണങ്ങളും നിയമങ്ങളും എല്ലാവരും പാലിക്കണമെന്നും ലോകകപ്പ് മല്‍സരം വിജയകരമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ഖത്തര്‍ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.പേഴ്‌സണല്‍ റിക്രൂട്ട്‌മെന്റ് വീസയുള്ളവര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ക്കും ലോകകപ്പ് കാലയളവിലും എപ്പോള്‍ വേണമെങ്കിലും രാജ്യത്ത് വരാനും പോകാനും കഴിയും.

 

മാനുഷിക പരിഗണന നല്‍കേണ്ട കേസുകള്‍ക്കും ഇളവുണ്ട്. എന്നാല്‍ ഇവരുടെ യാത്ര വിമാനമാര്‍ഗം മാത്രമായിരിക്കണം. നിയന്ത്രണങ്ങളും നിയമങ്ങളും എല്ലാവരും പാലിക്കണമെന്നും ലോകകപ്പ് മല്‍സരം വിജയകരമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ഖത്തര്‍ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.

 

ഫിഫ ലോകകപ്പ് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ നടക്കുക. എട്ട് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ ആകെ 64 മത്സരങ്ങള്‍ അരങ്ങേറും. ലോകകപ്പ് ഗ്രൂപ്പുകളെ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു.

 

ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18ന് നടക്കുന്ന ലോകകപ്പ് ഫൈനല്‍ പോരാട്ടം കാണാനുള്ള ടിക്കറ്റിനായി മാത്രം മൂന്ന് ലക്ഷം അപേക്ഷകളാണ് ലഭിച്ചതെന്ന് ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു. 80000 പേര്‍ക്കിരിക്കാന്‍ കഴിയുന്ന ലൂസെയില്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം നടക്കുക.

 

 

OTHER SECTIONS