By Web Desk.04 12 2022
ദോഹ: ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി ലയണല്‍ മെസ്സിയും സംഘവും ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. മെസ്സി (35ാം മിനിറ്റ്), യുവതാരം ജൂലിയന്‍ അല്‍വാരസ് (57ാം മിനിറ്റ്) എന്നിവര്‍ നേടിയ ഗോളുകളാണ് അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് വഴിതുറന്നത്. ഓസ്ട്രേലിയയുടെ ആശ്വാസഗോള്‍ 77ാം മിനിറ്റില്‍ പകരക്കാരന് താരം ക്രെയ്ഗ് അലക്സാണ്ടര്‍ ഗുഡ്വിന് നേടി.
ഇന്‍ജറി ടൈമിന്റെ അവസാന മിനിറ്റില്‍ ഗാരങ് കുവോളിലൂടെ ഓസീസ് സമനില ഗോളിന്റെ വക്കിലെത്തിയെങ്കിലും, ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ അവസരോചിത സേവ് അവരെ രക്ഷിച്ചു.
ഡിസംബര്‍ ഒന്‍പതിന് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അര്‍ജന്റീന നെതര്‍ലന്‍ഡ്സിനെ നേരിടും. ആദ്യ പ്രീക്വാര്‍ട്ടറില്‍ യുഎസ്എയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടറില്‍ കടന്നത്.