പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്! ചാമ്പ്യന്‍മാരെ മലര്‍ത്തിയടിച്ച് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍

By Web Desk.04 12 2022

imran-azhar


ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍. നിലവിലെ ചാംപ്യന്‍മാരായ പോളണ്ടിനെയാണ് വീഴ്ത്തിയത്. അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് പോളണ്ടിനെ പരാജയപ്പെടുത്തിയത്.

 

കിലിയന്‍ എംബപെ രണ്ടാം പകുതിയില്‍ നേടിയ ഇരട്ടഗോളും (74, 90+1 മിനിറ്റുകള്‍) ആദ്യ പകുതിയില്‍ ഒലിവര്‍ ജിറൂദ് (44ാം മിനിറ്റ്) നേടിയ ഗോളുമാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്. പോളണ്ടിന്റെ ആശ്വാസഗോള്‍ അവസാന നിമിഷങ്ങളിലെ നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ പെനല്‍റ്റിയില്‍നിന്ന് റോബര്‍ട്ട് ലെവന്‍ഡോവിസ്‌കി നേടി.

 

മാര്‍ച്ച് പത്തിന് അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട് സെനഗല്‍ മത്സര വിജയികളാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.

 

പോളണ്ടിനെതിരെ നേടിയ ഇരട്ടഗോളുകളോടെ, ഖത്തര്‍ ലോകകപ്പിലെ ഗോള്‍ വേട്ടക്കാരില്‍ എംബപെ മുന്നിലെത്തി. ഖത്തറില്‍ എംബപെയുടെ അഞ്ചാം ഗോളാണിത്.

 

രണ്ടാം സ്ഥാനത്തുള്ളവര്‍ക്ക് ഇതുവരെ നേടാനായത് മൂന്നു ഗോളുകള്‍ മാത്രം. ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ നേടിയ ജിറൂദും ഒരു സുവര്‍ണ നേട്ടം സ്വന്തമാക്കി. ഫ്രഞ്ച് ജഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന നേട്ടമാണ് ജിറൂദ് സ്വന്തം പേരിലാക്കിയത്.

 

പ്രീക്വാര്‍ട്ട പോരാട്ടത്തിന്റെ ആദ്യപകുതിയില്‍ പോളണ്ട് ഒരു ഗോളിനു പിന്നിലായിരുന്നു. 44ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദാണ് ഫ്രാന്‍സിനായി ലക്ഷ്യം കണ്ടത്.

 

കിലിയന്‍ എംബപ്പെയുടെ കിടിലന്‍ പാസ് പിടിച്ചെടുത്ത ജിറൂദ്, പോളണ്ട് ഗോള്‍കീപ്പര്‍ വോയ്‌ചെക് ഷെസ്‌നിയെ മറികടന്ന് ലക്ഷ്യം കണ്ടു. ഫ്രഞ്ച് ജഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന നേട്ടവും ഇതോടെ ജിറൂദിനു സ്വന്തമായി. ദേശീയ ടീമിനായി ജിറൂദിന്റെ 52ാം ഗോളാണിത്.

 

അര്‍ജന്റീനയ്ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലെ അമിത പ്രതിരോധം വിട്ട് ഇത്തവണ പോളണ്ട് ആക്രമണത്തിലേക്കു കൂടുമാറി. പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ ഫ്രഞ്ച് പടയെ വിറപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ജിറൂദിലൂടെ ഫ്രാന്‍സ് ലീഡ് നേടിയത്.

 

 

 

OTHER SECTIONS