വിറപ്പിച്ച് പോളണ്ട്, ഗോള്‍ നേടിയത് ഫ്രാന്‍സ്!

By Web Desk.04 12 2022

imran-azhar

 

ദോഹ: അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രീക്വാര്‍ട്ട പോരാട്ടത്തിന്റെ ആദ്യപകുതിയില്‍ പോളണ്ട് ഒരു ഗോളിനു പിന്നില്‍. 44ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദാണ് ഫ്രാന്‍സിനായി ലക്ഷ്യം കണ്ടത്.

 

കിലിയന്‍ എംബപ്പെയുടെ കിടിലന്‍ പാസ് പിടിച്ചെടുത്ത ജിറൂദ്, പോളണ്ട് ഗോള്‍കീപ്പര്‍ വോയ്‌ചെക് ഷെസ്‌നിയെ മറികടന്ന് ലക്ഷ്യം കണ്ടു. ഫ്രഞ്ച് ജഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന നേട്ടവും ഇതോടെ ജിറൂദിനു സ്വന്തമായി. ദേശീയ ടീമിനായി ജിറൂദിന്റെ 52ാം ഗോളാണിത്.

 

അര്‍ജന്റീനയ്ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലെ അമിത പ്രതിരോധം വിട്ട് ഇത്തവണ പോളണ്ട് ആക്രമണത്തിലേക്കു കൂടുമാറി. പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ ഫ്രഞ്ച് പടയെ വിറപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ജിറൂദിലൂടെ ഫ്രാന്‍സ് ലീഡ് നേടിയത്.

 

 

OTHER SECTIONS