By web desk .26 11 2022
ദോഹ: ഫിഫ ലോകകപ്പില്‍ അര്‍ജന്റീന മെക്സിക്കോയ്ക്കെതിരെ നേടിയ തകര്‍പ്പന്‍ വിജയം ലിയോണല്‍ മെസിക്ക് അവകാശപ്പെട്ടതാണ്.മെക്സിക്കോയ്ക്ക് എതിരായ മത്സരത്തില്‍ മെസി മാജിക്കിനാണ് ലോകം സാക്ഷ്യം വഹിച്ചത്.
ലുസൈല്‍ സ്റ്റേഡിയത്തിലെ എണ്ണംപറഞ്ഞ ഗോളിന് മറ്റ് ഗോളുകളെക്കാളെല്ലാം മൂല്യമുണ്ട്. വിജയികളുടെ സ്വര്‍ണകപ്പില്‍ മുത്തമിടാന്‍ ഇപ്പോഴല്ലെങ്കില്‍ ഇനിയാവില്ല.ആദ്യം ഗോള്‍ നേടിയും പിന്നെ അസിസ്റ്റ് ചെയ്തും മെസി കളംനിറഞ്ഞു.
റെക്കോര്‍ഡ് നേട്ടവുമായി മെസ്സി
അഞ്ചാം ലോകകപ്പില്‍ പിറന്നത് മിശിഹയുടെ എട്ടാം ഗോളാണ്.ഇതോടെ ഫുട്ബോള്‍ ദൈവം ഡിഗോ മാറഡോണയുടെ നേട്ടത്തിന് ഒപ്പമെത്തിയിരിക്കുകയാണ് മെസ്സി.1966ന് ശേഷം ഒറ്റ മത്സരത്തില്‍ ഗോളും അസിസ്റ്റും സ്വന്തമാക്കുന്ന ഏറ്റവും പ്രായമേറിയ താരവുമായി മെസി.