By Web Desk.25 11 2022
ദോഹ: ഫിഫ ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍. ആദ്യപകുതിയുടെ തുടക്കത്തില്‍ ഗോള്‍ നേടി നെതര്‍ലന്‍ഡ്സ് മുന്നിലെത്തിയപ്പോള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇക്വഡോര്‍ സമനില ഗോള്‍ നേടി.
നെതര്‍ലന്‍ഡ്സിനായി കോഡി ഗാക്പോയും (ആറ്) ഇക്വഡോറിനു വേണ്ടി എന്നര് വലെന്‍സിയയും (49) ഗോളടിച്ചു.
ആദ്യ മത്സരം വിജയിച്ചു തുടങ്ങിയ ഇരു ടീമുകള്‍ക്കും ഇപ്പോള്‍ നാലു പോയിന്റുകള്‍ വീതമുണ്ട്. നെതര്‍ലന്‍ഡ്സ് സെനഗലിനെ ആദ്യ പോരാട്ടത്തില്‍ രണ്ടു ഗോളിന് കീഴടക്കിയപ്പോള്‍ ഖത്തറിനെതിരെ ഇക്വഡോര്‍ വിജയവും രണ്ടു ഗോളുകള്‍ക്ക്.
എ ഗ്രൂപ്പില്‍ നെതര്‍ലന്‍ഡ്സ് ഒന്നാം സ്ഥാനത്തും ഇക്വഡോര്‍ രണ്ടാമതുമാണ്.