ഇന്ത്യയെ കാണുമ്പോള്‍ ഹൃദയം പിളരുന്നു, ഐക്യദാര്‍ഢ്യവുമായി കെവിന്‍ പീറ്റേഴ്‌സണ്‍

By സൂരജ് സുരേന്ദ്രൻ .04 05 2021

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന ഇന്ത്യക്ക് ഐക്യദാര്‍ഢ്യവുമായി മുന്‍ ഇംഗ്ലണ്ട് താരവും ഇപ്പോള്‍ കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സണ്‍ രംഗത്ത്.

 

"ഞാന്‍ ഇഷ്ടപ്പെടുന്ന രാജ്യമാണ് ഇന്ത്യ. അവരിപ്പോള്‍ ഇത്തരമൊരു ദുരിതത്തിലൂടെ കടന്നുപോകുന്നത് കാണുമ്പോള്‍ വിഷമമുണ്ട്. പ്രതിസന്ധിയെല്ലാം മറികടന്ന് ഈ രാജ്യം തിരിച്ചുവരും. ഇന്ത്യ കാണിക്കുന്ന കാരുണ്യവും ഔദാര്യവും ഈ പ്രതിസന്ധി സമയത്തും ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോവില്ല" കെവിൻ ട്വിറ്ററിൽ കുറിച്ചു.

 

ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐപിഎൽ ഉപേക്ഷിച്ചിരുന്നു. പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് കെവിൻ പീറ്റേഴ്‌സണ്‍ ട്വീറ്റ് ചെയ്തത്.

 

OTHER SECTIONS