വിറങ്ങലിച്ച് കായികലോകം;രവീന്ദറിന് പിന്നാലെ മോസ്‌കോ ഒളിമ്പിക്‌സ് സ്വര്‍ണ മെഡൽ ജേതാവ് എം.കെ കൗശിക്കിനെയും കോവിഡ് കവര്‍ന്നു

By Aswany mohan k.09 05 2021

imran-azhar

 

 

 

ന്യൂഡല്‍ഹി: കോവിഡ് എന്ന മഹാമാരിയിൽ ലോകം വിറങ്ങലിച്ച് നിക്കുമ്പോൾ ദിനംപ്രതി സിനിമ കായികമേഖലയിലെ ഒട്ടനവധി താരങ്ങളെ കോവിഡ് കവർന്നെടുത്തുകൊണ്ടിരിക്കുകയാണ്. ഒരേ ദിനം കായികമേഖലയിലെ അഭിമാന താരങ്ങൾ വിടപറഞ്ഞതിന്റെ ഞെട്ടലിലാണ് കായികലോകം.

 

1979 മുതല്‍ 1984 വരെ ഇന്ത്യന്‍ ടീമിന്റെ സെന്റര്‍ ഹാഫായിരുന്ന രവീന്ദര്‍ പാല്‍ സിങ്ങാണ് (65) ശനിയാഴ്ച ആദ്യം കോവിഡിന് കീഴടങ്ങിയത്.

 

ഇതിനു പിന്നാലെ മണിക്കൂറുകള്‍ക്ക് ശേഷം ഹോക്കി താരവും പരിശീലകനുമായിരുന്ന എം.കെ കൗശിക്കിനെയും (66) കോവിഡ് കവര്‍ന്നു.

 

കൗശിക് മൂന്നാഴ്ചയായി ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം കൗശിക്കിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

 

 വിരമിച്ച ശേഷം ഇന്ത്യന്‍ പുരുഷ - വനിതാ ടീമുകളുടെ പരിശീലകനായിരുന്നു. 2002-ല്‍ ദ്രോണാചാര്യ പുരസ്‌കാരവും ലഭിച്ചു.

 

1988 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ ടീം സ്വര്‍ണം നേടിയത് കൗശിക്കിന്റെ പരിശീലനത്തിലായിരുന്നു. ഇന്ത്യന്‍ വനിതാ ടീമിനൊപ്പം 2006 ദോഹ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടി.

 

 

OTHER SECTIONS