By web desk .03 11 2022
കൊച്ചി: ഇന്ത്യന്‍ ഫുട്ബോള്‍ മുന്‍ താരവും സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റനുമായ എം ഒ ജോസ് (77) അന്തരിച്ചു.വാര്‍ധക്യ സംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
വ്യാഴാഴ്ച വൈകുന്നേരം 3.30ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലാണ് സംസ്കാരം . ഭാര്യ: റോസിലി. മക്കള്‍: ആന്റണി, മഞ്ജു. മരുമക്കള്‍: ആന്‍സി, ബിജു.
1973 ല്‍ കേരളത്തിന് വേണ്ടി ആദ്യ സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലെ അഗമായിരുന്നു അദ്ദേഹം. ജോസ് കേരളത്തിന് വേണ്ടി 3 തവണ സന്തോഷ് ട്രോഫിയില്‍
ബൂട്ടണിഞ്ഞിട്ടുണ്ട്.
ജോസ് മികച്ച പ്രതിരോധ നിരക്കാരനായിരുന്നു. എഫ്എസിടിയിലൂടെ ഫുട്ബോള്‍ രംഗത്തേക്ക് കടന്നുവന്ന ജോസ് ജൂനിയര്‍ തലത്തിലേ ദേശീയ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. തൃശ്ശൂര്‍ ചാലക്കുടി സ്വദേശിയാണ്.