മുന്‍ ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം വേണുഗോപാല്‍ ചന്ദ്രശേഖര്‍ കോവിഡ് ബാധിച്ച് മരിച്ചു

By Aswany mohan k.12 05 2021

imran-azhar

 

 


ചെന്നൈ: അര്‍ജുന അവാര്‍ഡ് ജേതാവായിരുന്ന മുന്‍ ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം വേണുഗോപാല്‍ ചന്ദ്രശേഖര്‍ (64) കോവിഡ് ബാധിച്ച് മരിച്ചു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

 

മൂന്ന് തവണ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യനായിരുന്ന അദ്ദേഹം 1982 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സെമിഫൈനലിലെത്തിയിരുന്നു.

 

1984-ല്‍ നടന്ന ഒരു ശസ്ത്രക്രിയക്കു പിന്നാലെ സംസാര ശേഷിയും കാഴ്ച ശക്തിയും ചലനാത്മകതയും അദ്ദേഹത്തിന് നഷ്ടമായി.പിന്നീട് ജീവിതത്തോട് പൊരുതിയ അദ്ദേഹം പരിശീലകനായും പ്രവര്‍ത്തിച്ചു.

 

 

OTHER SECTIONS