ലില്ലെ വിപ്ലവം: പി.എസ്.ജിയെ വിറപ്പിച്ച് ഫ്രഞ്ച് ലീഗ് കിരീടം ചൂടി ലില്ലെ

By Sooraj Surendran.24 05 2021

imran-azhar

 

 

പാരിസ്: ഒരു സീസൺ നീണ്ടുനിന്ന പോരാട്ടത്തിൽ പി.എസ്.ജിയെ വിറപ്പിച്ച് ഫ്രഞ്ച് ലീഗ് കിരീടം ചൂടി ലില്ലെ. കലാശപ്പോരാട്ടത്തിൽ ആംഗേഴ്സിനെതിരെ ജയവുമായാണ് ലില്ലെ ഫ്രഞ്ച് ലീഗ് കിരീടം ഉയർത്തിയത്.

 

അനായാസേനയാണ് ലില്ലെ ആംഗേഴ്സിനെ നേരിട്ടത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഇരട്ട ഗോൾ പ്രഹരമാണ് ലില്ലെ നൽകിയത്.

 

ജോണതൻ ഡേവിഡ് പത്താം മിനിട്ടിലും, ഇഞ്ചുറി ടൈമിൽ ഒരു പെനാൽറ്റിയിലൂടെ ബുറാക് യിൽമാസ് രണ്ടാം ഗോൾ നേടുകയും ചെയ്തു.

 

അതേസമയം ആംഗേഴ്സിന് ഒരു ഗോൾ മാത്രമാണ് തിരിച്ചടിക്കാനായത്. എയ്ഞ്ചലോ ഫുൽഗീനിയുടെ വകയായിരുന്നു ആശ്വാസ ഗോൾ.

 

കഴിഞ്ഞ എട്ടു സീസണിൽ ഏഴു തവണയും കിരീടമുയർത്തിയത് പി.എസ്.ജി ആയിരുന്നു. 2010-11 സീസണിലാണ് ഇതിന് മുമ്പ് ലില്ലെ ലീഗ് വൺ കിരീടം നേടിയത്.

 

പി.എസ്.ജിക്ക് ഇത്തവണ രണ്ടാം സ്ഥാനത്തിൽ തൃപ്തിപ്പെടേണ്ടി വന്നു.

 

OTHER SECTIONS