ഫ്രഞ്ച് ഓപ്പൺ: സൂപ്പർ സെമിയിൽ നദാലിനെ ജോക്കോവിച്ച് നേരിടും

By Sooraj Surendran.11 06 2021

imran-azhar

 

 

റോളണ്ട് ഗാരോസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ഇന്ന് നടക്കുന്ന സൂപ്പർ സെമിയിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് റാഫേൽ നദാലിനെ നേരിടും.

 

രാത്രി ഒൻപത് മണി മുതലാണ് പോരാട്ടം. ഫ്രഞ്ച് ഓപ്പണില്‍ 2017 മുതൽ തുടർച്ചയായി കിരീടമുയർത്തിയത് നദാലാണ്.

 

57 തവണയാണ് ഇരുവരും നേർക്കുനേർ ഏറ്റുമുട്ടിയത്. 9 തവണ ജോക്കോ ജയിച്ചപ്പോള്‍ 28 തവണ നദാലും ജയം സ്വന്തമാക്കി.

 

ഫൈനലോളം വരുന്ന സെമി ഫൈനലിനാണ് ആരാധകർ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. അതേസമയം വനിതകളുടെ ഫൈനലിൽ ക്രജിക്കോവ പാവ്‍ള്യുചെങ്കോവയെ നേരിടും.

 

ഇരു താരങ്ങളും ആദ്യമായിട്ടാണ് ഫൈനലിൽ വരുന്നത് എന്ന പ്രത്യേകത കൂടി ഉണ്ട് ഈ മത്സരത്തിന്.

 

25കാരിയായ സീഡില്ലാ താരം ആദ്യമായാണ് ഗ്രാൻസ്ലാം ഫൈനലിലെത്തുന്നത്.

 

OTHER SECTIONS