പരിക്കേറ്റ് പിന്മാറി സ്വരേവ്; ജന്മദിനത്തില്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ച് നദാല്‍

By Web Desk.03 06 2022

imran-azhar

 

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ ആവേശകരമായ സെമി പോരാട്ടത്തില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ് പരുക്കേറ്റു പിന്മാറി. അതോടെ സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കി. സ്‌കോര്‍ 7-6, 6-6.

 

36ാം ജന്മദിനത്തിലാണ് നദാലിന്റെ ഫൈനല്‍ പ്രവേശം. രണ്ടാം സെറ്റിനിടെയാണ് സ്വരേവിന്റെ കാലിനു പരുക്കേറ്റത്. വീല്‍ചെയറിലാണ് സ്വരേവ് കോര്‍ട്ടില്‍നിന്നു പുറത്തു പോയത്.

 

ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചും നോര്‍വേയുടെ കാസ്പര്‍ റൂഡും തമ്മിലുള്ള രണ്ടാം സെമിഫൈനല്‍ വിജയിയാണു ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നദാലിന്റെ എതിരാളി.

 

 

 

 

 

OTHER SECTIONS