പന്തിന്റെ ആദ്യ സെഞ്ച്വറി, പരമ്പര ഇന്ത്യ നേടി

By Web Desk.17 07 2022

imran-azhar

 

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 260 റണ്‍സ് 42.1 ഓവറില്‍ 5 നഷ്ടത്തില്‍ പിന്തുടര്‍ന്നു. ഈ വിജയത്തോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.

 

ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. ഒരു റണ്‍സ് എടുത്ത ധവാന്‍, 17 റണ്‍സ് വീതം എടുത്ത രോഹിത് ശര്‍മ്മ, കോഹ്ലി എന്നിവരെ ഇന്ത്യക്ക് പെട്ടെന്ന് നഷ്ടമായി. 16 റണ്‍സ് എടുത്ത സൂര്യകുമാറിനും പിടിച്ചുനില്‍ക്കാനായില്ല. ഹാര്‍ദ്ദിക്കും പന്തും ചേര്‍ന്നാണ് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത്.

 

നാലു വിക്കറ്റ് എടുത്ത ഹാര്‍ദ്ദിക്ക് ബാറ്റിംഗിലും തിളങ്ങി. 55 പന്തില്‍ 71 റണ്‍സ് എടുക്കാന്‍ ഹാര്‍ദ്ദിക്കിനായി. മറുവശത്ത് പന്തും ഇംഗ്ലണ്ട് ബൗളര്‍മാരെ അടിച്ചുപറത്തി. പന്ത് സെഞ്ച്വറിയും സ്വന്തമാക്കി. 113 പന്തില്‍ നിന്ന് 125 റണ്‍സ് ആണ് പന്ത് അടിച്ചത്.ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 45.5 ഓവറില്‍ 259 റണ്‍സിന് പുറത്തായി. ജോസ് ബട്‌ലറിന്റെ 60 റണ്‍സ് ആണ് ഇംഗ്ലണ്ടിനെ ഈ സ്‌കോറില്‍ എത്തിക്കാന്‍ കാര്യമായി സഹായിച്ചത്. 41 റണ്‍സ് എടുത്ത റോയ്, 34 റണ്‍സ് എടുത്ത മൊയീന്‍ അലി, 32 റണ്‍സ് എടുത്ത ഒവേര്‍ടണ്‍ എന്നിവരും ഇംഗ്ലണ്ടിന്റെ സ്‌കോറില്‍ നല്ല പങ്കുവഹിച്ചു.

 

ഇന്ത്യക്ക് ആയി ഹാര്‍ദിക് പാണ്ഡ്യ നാലു വിക്കറ്റും ചാഹല്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. സിറാജ് രണ്ടും ജഡേജ ഒരു വികറ്റും വീഴ്ത്തി ഇന്ത്യയെ സഹായിച്ചു. സിറാജ് ബെയര്‍ സ്റ്റോയെയും റൂട്ടിനെയും പൂജ്യത്തില്‍ പുറത്താക്കിയിരുന്നു.

 

 

OTHER SECTIONS