ടെസ്റ്റ ചാമ്പ്യന്‍ഷിപ്പ്: മഴ വില്ലനായി, ആദ്യ സെഷന്‍ ഉപേക്ഷിച്ചു

By Web Desk.18 06 2021

imran-azhar

 


സതാംപ്റ്റണ്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ സെഷന്‍ ഉപേക്ഷിച്ചു. കളി നടക്കുന്ന സതാംപ്റ്റണില്‍ മഴ മാറാത്തതാണ് കാരണം.

 

ഐസിസി ടോസും വൈകുമെന്ന് ട്വീറ്റ് ചെയ്തു. സതാംപ്റ്റണില്‍ ഇന്ന് കനത്ത മഴ പെയ്തേക്കുമെന്നാണ് യുകെ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏറെ നേരം മഴ നീണ്ടു നിന്നേക്കും.

 

ഫൈനല്‍ നടക്കുന്ന അഞ്ചു ദിവസവും മഴ ഭീഷണിയുണ്ട്. റിസര്‍വ് ദിവസം ഉണ്ടെങ്കിലും അഞ്ചു ദിവസവും ഏറെ നേരം മഴയെ തുടര്‍ന്ന് മത്സരം നഷ്ടപ്പെടുന്നത് തിരിച്ചടിയാകും. 

 

സമനിലയില്‍ പിരിഞ്ഞാല്‍ ഇരു ടീമുകളെയും വിജയിയായി പ്രഖ്യാപിക്കും.

 

 

 

 

OTHER SECTIONS