സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ, ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി-20 പപരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

By Sooraj Surendran.11 06 2021

imran-azhar

 

 

മുംബൈ: ശ്രീലങ്കക്കെതിരെ നടക്കാനിരിക്കുന്ന ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ സഞ്ജു സാംസണ് വീണ്ടും ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചു. ഏകദിന, ടി 20 പരമ്പരയ്ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുക. സഞ്ജുവിന് പുറമെ, മലയാളി താരം ദേവദത്ത് പടിക്കലും ടീമിൽ ഇടം നേടിയിട്ടുണ്ട്. ജൂലായ് 13 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. കൊളംബോ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വെച്ചാണ് എല്ലാ മത്സരങ്ങളും.

 

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍) പൃഥ്വി ഷാ,ദേവ്ദത്ത് പടിക്കല്‍, ഋുതുരാജ് ഗെയ്ക്വാഡ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), യുവേന്ദ്ര ചഹാല്‍, രാഹുല്‍ ചഹാര്‍, കെ.ഗൗതം, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ദീപക് ചഹാര്‍, നവദീപ് സൈനി, ചേതന്‍ സകാരിയ. എന്നിവർ അടങ്ങുന്നതാണ് ടീം.

 

OTHER SECTIONS