By Web Desk.04 12 2022
മിര്‍പുര്‍ (ബംഗ്ലദേശ്): ബംഗ്ലദേശിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂട്ടത്തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 22.4 ഓവറില്‍ 99/4 എന്ന നിലയിലാണ്. രോഹിത് ശര്‍മ( 31 പന്തില്‍ 27), ശിഖര്‍ ധവാന് (17 പന്തില്‍ 7),വിരാട് കോലി (15 പന്തില്‍ 9), ശ്രേയ്യസ് അയ്യര്‍(39 പന്തില്‍ 24) എന്നിവരാണ് പുറത്തായത്. 23/1, 48/2, 49/3, 92/4 എന്നിങ്ങനെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. കെ.എല്‍ രാഹുല്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരാണ് ക്രീസില്‍.
ടോസ് നേടിയ ബംഗ്ലദേശ് നായകന് ലിട്ടണ്‍ ദാസ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസീലന്‍ഡ് പര്യടനത്തില്‍ വിശ്രമം അനുവദിച്ചിരുന്ന മുതിര്‍ന്ന താരങ്ങളൊക്കെ ഇന്ത്യന്‍ ടീമില്‍ തിരികെ എത്തിയിട്ടുണ്ട്.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് ടീമില്‍ ഇടം ലഭിച്ചില്ല. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താരത്തെ റിലീസ് ചെയ്തപ. ടെസ്റ്റ് പരമ്പരയില്‍ ഋഷഭ് തിരികെയെത്തും. മധ്യ പ്രദേശ് പേസര്‍ കുല്‍ദീപ് സെന്‍ ഇന്ത്യക്കായി അരങ്ങേറും.
പ്ലെയിങ് ഇലവന് ഇന്ത്യ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ് ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്. ഷര്‍ദൂല്‍ താക്കൂര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് സെന്‍,
പ്ലെയിങ് ഇലവന് ബംഗ്ലദേശ് ലിട്ടണ്‍ ദാസ് (ക്യാപ്റ്റന്‍), അനമുല്‍ ഹഖ്, നജ്മുല്‍ ഹുസൈന് ഷാന്റോ,ഷാക്കിബ് അല്‍ ഹസന്, മഹമ്മദുല്ല,അഫീഫ് ഹുസൈന്,മെഹിദി ഹസന് മിറ,ഹസന് മഹമൂദ്,മുസ്തഫിസുര്‍ റഹ്മാന്,എബദോട്ട് ഹൊസൈന്‍.