ഇന്ത്യയെ വരിഞ്ഞുമുറുക്കി കിവീസ്; അര്‍ദ്ധ സെഞ്ച്വറിയുമായി കോണ്‍വേ

By Sports Desk.20 06 2021

imran-azhar

 


സതാംപ്റ്റണ്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ ഇന്ത്യയെ വരിഞ്ഞുകെട്ടി ന്യൂസിലാന്‍ഡ്. 5 വിക്കറ്റെടുത്തെ കെയ്ല്‍ ജെയ്മിസന്റെ ബോളിങ് മികവില്‍ ഇന്ത്യയെ 217 റണ്‍സില്‍ ഒതുക്കി. 2 വിക്കറ്റ് നഷ്ടത്തില്‍ 101 എന്ന സ്‌കോറില്‍ മൂന്നാം ദിവസത്തെ ബാറ്റിങ് കിവിസ് അവസാനിപ്പിച്ചു. ഇന്ത്യന്‍ സ്‌കോറിനു 116 റണ്‍സ് മാത്രം പിന്നിലാണു കിവീസ്. ഇന്ത്യയ്ക്ക് കരകയറാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.

 

മൂന്നു ടെസ്റ്റ് മത്സരങ്ങള്‍ക്കിടെ രണ്ടാം അര്‍ധ സെഞ്ചുറി കുറിച്ച ഡെവോണ്‍ കോണ്‍വേയുടെ (153 പന്തില്‍ 54) ഇന്നിങ്‌സ് കിവീസിന് തുണയായി. മൂന്നാം ദിവസത്തെ അവസാന ഓവറില്‍ ഇഷാന്തിനു മുന്നില്‍ വീണ കോണ്‍വേ ടീമിനു മികച്ച സ്‌കോറിനുള്ള അടിത്തറ പാകിയിട്ടാണ് പുറത്തേക്കുപോയത്. ഓപ്പണര്‍ ടോം ലാഥവും (104 പന്തില്‍ 30) നന്നായി ബാറ്റു ചെയ്തു.

 

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ (37 പന്തില്‍ 12), റോസ് ടെയ്ലര്‍ (2 പന്തില്‍ 0) എന്നിവര്‍ ക്രീസിലുണ്ട്.

 

 

 

OTHER SECTIONS