രക്ഷകനായി ദീപക് ചാഹര്‍; ശ്രിലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം

By Web Desk.21 07 2021

imran-azhar


കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. മൂന്നു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ദീപക് ചാഹറിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു.

 

276 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ, ഇന്ത്യ 49.1 ഓവറില്‍ അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ വിജയം കൈപ്പിടിയിലൊതുക്കി. ഒരു ഘട്ടത്തില്‍ തോല്‍വിയിലേക്ക് വീണ ടീമിനെ ചാഹറാണ് ഒറ്റയ്ക്ക് വിജയിപ്പിച്ചത്.

 

ചാഹര്‍ 69 റണ്‍സെടുത്തും ഭുവനേശ്വര്‍ 19 റണ്‍സെടുത്തും പുറത്താവാതെ നിന്നു. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 84 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. നേരത്തേ രണ്ട് ശ്രീലങ്കന്‍ വിക്കറ്റുകളും ചാഹര്‍ വീഴ്ത്തിയിരുന്നു. അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

 

ശ്രീലങ്ക നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സാണെടുത്തത്. അര്‍ധസെഞ്ചുറി നേടിയ ചരിത് അസലങ്കയുടെയും ഓപ്പണര്‍ ആവിഷ്‌ക ഫെര്‍ണാണ്ടോയുടെയും മികവിലാണ് ലങ്കന്‍ പട ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ചമിക കരുണരത്നെയും ഓപ്പണര്‍ മിനോദ് ഭനുകയും മികച്ച പ്രകടനം പുറത്തെടുത്തു.

 

 

 

 

 

 

OTHER SECTIONS