കിക്ക് സ്‌കൂട്ടറില്‍ കറങ്ങി നടക്കുന്ന ഇന്ത്യന്‍ നായകന്റെ വീഡിയോ വൈറല്‍ ; പരിക്കുപറ്റാതെ സൂക്ഷിക്കണമെന്ന് ആരാധകര്‍

By Priya.26 08 2022

imran-azhar

 

ദുബായ്: യുഎഇയില്‍ ഏഷ്യാ കപ്പ് പരിശീലനത്തിനിടെയുണ്ടായ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ രസകരമായ വീഡിയോ പങ്കുവച്ച് ബിസിസിഐ. രോഹിത് പരിശീലന സെഷന്റെ അവസാനത്തിലേക്ക് നീങ്ങുന്നു എന്ന തലക്കെട്ടോടെയാണ് ബിസിസിഐയുടെ ട്വീറ്റ്. പ്രാക്ടീസ് സെഷന് ശേഷം കിക്ക് സ്‌കൂട്ടറില്‍ മൈതാനത്ത് കറങ്ങുകയായിരുന്നു താരം. രോഹിത്തിന്റെ വീഡിയോ കണ്ട് പരിക്കുപറ്റാതെ സൂക്ഷിക്കണം എന്ന് ഉപദേശം നല്‍കുന്നുണ്ട് ആരാധകര്‍.


ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായി കഠിന പരിശീലനം തുടരുകയാണ് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ. ദുബായില്‍ ഇന്നലെയും ടീം പരിശീലനം നടത്തി. കൊവിഡ് ബാധിതനായ രാഹുല്‍ ദ്രാവിഡിന്റെ അഭാവത്തില്‍ വിവിഎസ് ലക്ഷ്മണിന്റെ മേല്‍നോട്ടത്തിലാണ് ടീം തയ്യാറെടുപ്പ് നടത്തുന്നത്.

 

ദുബായില്‍ ഓഗസ്റ്റ് 28 നാണ് ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ ആദ്യ പോരാട്ടം.കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ഇതേ വേദിയില്‍ 10 വിക്കറ്റിന്റെ തോല്‍വി പാകിസ്ഥാനോട് നേരിട്ടതിന് പകരംവീട്ടാനാണ് രോഹിത്തും സംഘവും ഇക്കുറി ഇറങ്ങുന്നത്.

 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.

 

 

OTHER SECTIONS