ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ധോനിക്ക് 12 ലക്ഷം രൂപ പിഴശിക്ഷ

By അനിൽ പയ്യമ്പള്ളി.11 04 2021

imran-azharമുംബൈ: സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനോട് തോറ്റതിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ് ധോനിക്ക് പിഴശിക്ഷ.

 

മത്സരത്തിലെ കുറഞ്ഞ ഓവർ റേറ്റിന്റെ പേരിൽ 12 ലക്ഷം രൂപയാണ് ധോനിക്ക് പിഴ ചുമത്തിയിരിക്കുന്നത്.

 

അനുവദിച്ച സമയത്ത് 18.4 ഓവർ മാത്രമാണ് സൂപ്പർ കിങ്സിന് പൂർത്തീകരിക്കാൻ സാധിച്ചത്.

 

മത്സരത്തിൽ ചെന്നൈ ഏഴു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

 

OTHER SECTIONS