സഞ്ജു സാംസണ് ടോസ്, ആദ്യം ബൗൾ ചെയ്യും

By Sooraj Surendran.12 04 2021

imran-azhar

 

 

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായുള്ള അരങ്ങേറ്റ മത്സരത്തിൽ ടോസ് നേടി സഞ്ജു സാംസൺ. ടോസ് നേടിയ സഞ്ജു പഞ്ചാബിനെ ബാറ്റിങ്ങിനയച്ചു.

 

ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍ എന്നിവരിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. ഈ സീസണിലെ ഏറ്റവും വിലയേറിയ താരമായ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസും രാജസ്ഥാന്‍ നിരയിലുണ്ട്.

 

അതേസമയം ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരന്‍ എന്നിവരടങ്ങുന്ന പഞ്ചാബ് കരുത്തുറ്റ നിരയാണ്.

 

ഐപിഎൽ ചരിത്രത്തിലെ സുവർണ നിമിഷങ്ങൾക്കാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്നത്.

 

സച്ചിൻ ടെണ്ടുൽക്കരിന്റെ ഹോം ഗ്രൗണ്ടായ മുംബയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

OTHER SECTIONS