ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ; സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ മത്സരങ്ങൾ നടക്കും

By Sooraj Surendran.29 05 2021

imran-azhar

 

 

മുംബൈ: ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ യു.എ.ഇയിൽ നടക്കും. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ശേഷിക്കുന്ന 31 മത്സരങ്ങളും നടക്കുക.

 

ബി.സി.സി.ഐ ചെയർമാൻ രാജീവ് ശുക്ലയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

 

ബയോ ബബിൾ ഭേദിച്ച് നിരവധി താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഐപിഎൽ താത്കാലികമായി നിർത്തിവെച്ചത്.

 

ശനിയും ഞായറും രണ്ട് മത്സരങ്ങൾ വീതം സംഘടിപ്പിക്കേണ്ടതായും വരുമെന്നും അദ്ദേഹം പറഞ്ഞു.

 

ഇന്ത്യയിൽ ടി 20 ലോകകപ്പ് നടത്തുന്നതിന് കൂടുൽ സമയം അനുവദിക്കണമെന്ന് ഐസിസിയോട് ആവശ്യപ്പെടാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.

 

ഇന്ത്യയിലെ നാല് നഗരങ്ങളിലായി 29 മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കോവിഡ് വ്യാപനം മൂലം മത്സരങ്ങൾ മാറ്റിവയ്‌ക്കേണ്ടി വന്നത്.

 

OTHER SECTIONS