ഹൈദരാബാദിന് 150 റണ്‍സ് വിജയലക്ഷ്യം; മാക്‌സ് വെല്ലിന് അര്‍ധ സെഞ്ച്വറി

By Sports Desk.14 04 2021

imran-azhar

 


ചെന്നൈ: ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 150 റണ്‍സ് വിജയലക്ഷ്യം.

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു.

 

ഗ്ലെന്‍ മാക്സ്വെല്‍ അര്‍ധ സെഞ്ച്വറി നേടി. 41 പന്തുകളില്‍ നിന്ന് മൂന്ന് സിക്സും അഞ്ചു ഫോറുമടക്കം മാക്‌സ് വെല്‍ 59 റണ്‍സെടുത്തു.

 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടരെത്തുടരെ വിക്കറ്റുകള്‍ നഷ്ടമായി.

 

സ്‌കോര്‍ 19-ല്‍ നില്‍ക്കേ 11 റണ്‍സുമായി ദേവ്ദത്ത് പടിക്കല്‍ പുറത്തായി. സ്‌കോര്‍ 50 കടക്കുന്നതിനു മുമ്പ് ഷഹബാസ് അഹമ്മദും (14) വീണു.

 

29 പന്തില്‍ നിന്ന് നാല് ഫോറടക്കം 33 റണ്‍സെടുത്ത കോലിയെ ജേസന്‍ ഹോള്‍ഡര്‍ മടക്കി. പിന്നാലെയെത്തിയ എ ബി ഡിവില്ലിയേഴ്സ് (1) വെറും അഞ്ച് പന്തുകളാണ് നേരിട്ടത്.

 

വാഷിങ്ടണ്‍ സുന്ദര്‍ (8), ഡാന്‍ ക്രിസ്റ്റ്യന്‍ (1), കൈല്‍ ജാമിസണ്‍ (12) എന്നിവരും പുറത്തായി.

 

സണ്‍റൈസേഴ്‌സിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാന്‍ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

 

നേരത്തെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

 

 

 

 

OTHER SECTIONS