വരുണ്‍ ചക്രവര്‍ത്തിക്കും, മലയാളി താരം സന്ദീപ് വാര്യർക്കും കോവിഡ്; ഐപിഎൽ മത്സരം മാറ്റിവെച്ചു

By Sooraj Surendran.03 05 2021

imran-azhar

 

 

അഹമ്മദാബാദ്: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിക്കും, മലയാളി താരം സന്ദീപ് വാര്യർക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തിങ്കളാഴ്ച കൊല്‍ക്കത്തയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവച്ചു.

 

രോഗബാധ നേരത്തെ കണ്ടെത്തി ഉചിതമായ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കൊൽക്കത്ത താരങ്ങളെ ദിവസവും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാറുണ്ട്.

 

ഇതാദ്യമായാണ് ഐ.പി.എല്‍ നടക്കുന്നതിനിടെ കളിക്കാര്‍ കോവിഡ് ബാധിതരാകുന്നത്. ഇരുവരും ഐസൊലേഷനിലാണ്.

 

ടീം ഡോക്ടര്‍മാര്‍ ആരോഗ്യസ്ഥതി നിരീക്ഷിച്ചുവരികയാണെന്നും ടീം അറിയിച്ചു.

 

കെ.കെ.ആര്‍. നാലു പോയിന്റുമായി ഏഴാമതും ആര്‍.സി.ബി പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.

 

ദേവ്ദത്ത് പടിക്കലും ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ അക്‌സര്‍ പട്ടേലും കോവിഡ് പോസറ്റീവായിരുന്നെങ്കിലും അതിനുശേഷമാണ് അവര്‍ ടീമിനൊപ്പം ചേര്‍ന്നത്.

 

OTHER SECTIONS