ലഖ്‌നൗ പുറത്ത്, മുംബൈ അകത്ത്! പൊളിച്ചടുക്കിയത് ആകാശ്, ഇനി പോരാട്ടം ഗുജറാത്തുമായി!

By web desk.24 05 2023

imran-azhar

 

 

ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണില്‍ നിന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് പുറത്ത്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള രണ്ടാം ക്വാളിഫയറിന് മുംബൈ ഇന്ത്യന്‍സ് യോഗ്യത നേടി.

 

ചെപ്പോക്കിലെ എലിമിനേറ്ററില്‍ മുംബൈ മുന്നോട്ടുവെച്ച 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന്റെ എല്ലാവരും 101 റണ്‍സിന് പുറത്തായി.

 

മുംബൈക്കായി പേസര്‍ ആകാശ് മധ്‌വാള്‍ 3.3 ഓവറില്‍ വെറും അഞ്ച് റണ്ണിന് 5 വിക്കറ്റ് വീഴ്ത്തി. മുംബൈ ഇന്ത്യന്‍സ് ഫൈനലുറപ്പിക്കാന്‍ 26-ാം തിയതി നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടണം.

 

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് എടുത്തു. സൂര്യയും ഗ്രീനും മികച്ച തടക്കം നല്‍കി മടങ്ങി. അവസാന ഓവറുകളില്‍ മുംബൈയ്ക്ക് രക്ഷയായത് തിലക് വര്‍മ്മയും നെഹാല്‍ വധേരയും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെ മറ്റാര്‍ക്കും തിളങ്ങാനായില്ല.

 

ലഖ്‌നൗവിനായി പേസര്‍ നവീന്‍ ഉള്‍ ഹഖ് നാലു വിക്കറ്റ് സ്വന്തമാക്കി. യഷ് താക്കൂര്‍ മൂന്നും മൊഹ്‌സീന്‍ ഖാന്‍ ഒരു വിക്കറ്റും നേടി.

 

 

 

 

OTHER SECTIONS