ഐപിഎല്‍ 14-ാം സീസണിന് താത്ക്കാലിക തിരശ്ശീല

By സൂരജ് സുരേന്ദ്രൻ .04 05 2021

imran-azhar

 

 

മുംബൈ: കൂടുതൽ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഐപിഎല്‍ 14-ാം സീസണിന് താത്ക്കാലിക തിരശ്ശീല. സണ്‍റൈസേഴ്‌സ് ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്കും ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍ അമിത് മിശ്രയ്ക്കുമാണ് നിലവിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

 

കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിക്കും, മലയാളി താരം സന്ദീപ് വാര്യർക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

 

ഇതിന് പുറമെ രണ്ട് ജീവനക്കാർക്കും, ബസ് ഡ്രൈവർക്കും രോഗ ബാധ സ്ഥിരീകരിച്ചിരുന്നു.

 

ഇതേ തുടർന്നാണ് ഐപിഎൽ താത്കാലികമായി നിർത്തിവെയ്ക്കുന്നതായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രഖ്യാപിച്ചത്.

 

നിലവിലുള്ള എട്ട് ടീമുകളിൽ നാല് ടീമുകളിലെയും താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.

 

ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ അശ്വിന്‍ അടക്കമുള്ളവർ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.

 

OTHER SECTIONS