ഇറാഖ് ഫുട്‌ബോള്‍ താരം അഹമദ് റാദി കോവിഡ് ബാധിച്ച് മരിച്ചു

By praveenprasannan.21 06 2020

imran-azhar

ബാഗ്ദാദ് : ഇറാഖ് ഫുട്‌ബോളിലെ ഇതിഹാസ താരം അഹമദ് റാദി (56) കോവിഡ് ബാധിച്ച് മരിച്ചു. ലോകകപ്പില്‍ ഇറാഖിനു വേണ്ടി ഗോള്‍ നേടിയ ഒരേയൊരു താരമാണ് അഹമദ് റാദി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജോര്‍ദാനിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങള്‍ നടക്കവെയാണ് മരണം സംഭവിച്ചത്.


കഴിഞ്ഞ ആഴ്ചയാണ് റാദിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയത്.തുടര്‍ന്ന് ഈ മാസം 13ന് ബാഗ്ദാദിലെ അല്‍ നുഅമാന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായെങ്കിലും പിന്നീട് വഷളായി. തുടര്‍ന്ന് താരത്തെ ജോര്‍ദാനിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു.1988ല്‍ ഏഷ്യന്‍ ഫുട്ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയിട്ടുണ്ട് അഹ്മദ് റാദി.

OTHER SECTIONS