കോവിഡ് രണ്ടാം തരംഗം: രോഗബാധിതർക്ക് സൗജന്യ ഭക്ഷണവുമായി ഇര്‍ഫന്‍ പഠാനും യൂസഫ് പഠാനും

By സൂരജ് സുരേന്ദ്രൻ .06 05 2021

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. നിരവധി പേരുടെ ജീവനുകളാണ് കോവിഡ് കവർന്നത്.

 

ഇപ്പോഴിതാ കോവിഡ് രോഗബാധിതർക്ക് കൈതാങ്ങുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ഓൾ റൗണ്ടർമാരായ ഇര്‍ഫന്‍ പഠാനും യൂസഫ് പഠാനും.

 

ക്രിക്കറ്റ് അക്കാദമി ഓഫ് പഠാന്‍സ് തെക്കന്‍ ഡെല്‍ഹിയില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി ഭക്ഷണം നൽകുമെന്ന് ഇർഫാൻ ട്വീറ്റ് ചെയ്തു.

 

ഇരുവരും ചേര്‍ന്ന് രോഗബാധിതര്‍ക്കായി നാലായിരം മാസ്‌ക്കുകള്‍ വിതരണം ചെയ്തിരുന്നു.

 

ഇവരുടെ അച്ഛന്‍ മഹ്മൂദ് ഖാനും നേരത്തെ കോവിഡ് ബാധിതര്‍ക്ക് സൗജന്യ ഭക്ഷണവുമായി രംഗത്തുവന്നിരുന്നു.

 

OTHER SECTIONS