ഞാൻ അവളുടെ അധിപനല്ല, പങ്കാളിയാണെന്ന് ഓർമിപ്പിക്കുന്നു - ഇർഫാൻ പഠാൻ

By Aswany mohan k.26 05 2021

imran-azhar

 

 


ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് മറുപടിയുമായി ഇന്ത്യയുടെ മുൻതാരം ഇർഫാൻ പഠാൻ.

 

മകൻ ഇമ്രാനും ഭാര്യ സഫ ബെയ്ഗിനുമൊപ്പമുള്ള പഠാന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. മകന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ചിത്രത്തിൽ സഫയുടെ മുഖം ബ്ലർ ചെയ്തിരുന്നു.

 

തുടർന്ന് പഠാനെതിരേ സോഷ്യൽ മീഡിയിയൽ നിരവധി കമന്റുകൾ വന്നു. മുഖം കാണിക്കാൻ പഠാൻ ഭാര്യയെ അനുവദിക്കുന്നില്ലെന്നു് ഇടുങ്ങിയ ചിന്താഗതിക്കാരാനാണ് പഠാനെന്നും ആളുകൾ വിലയിരുത്തി. നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു.

 

ഇതിനെല്ലാം മറുപടിയായി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പഠാൻ രംഗത്തെത്തി. മകന്റെ അക്കൗണ്ടിൽ നിന്ന് ഭാര്യ തന്നെയാണ് ചിത്രം പങ്കുവെച്ചതെന്നും താൻ അവളുടെ അധിപനല്ലെന്നും പങ്കാളിയാണെന്നും പഠാൻ മറുപടിയിൽ പറയുന്നു.

 

' എന്റെ മകന്റെ അക്കൗണ്ടിൽ ഭാര്യ തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. അതിന്റെ പേരിൽ വലിയ രീതിയിൽ വിദ്വേഷ പ്രചാരണം നടക്കുന്നു.

 

ആ ചിത്രം ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു. സ്വന്തം മുഖം അവൾ തന്നെയാണ് ബ്ലർ ചെയ്തത്.

 

ഞാൻ അവളുടെ അധിപനല്ല, പങ്കാളിയാണെന്ന് ഓർമിപ്പിക്കുന്നു.' പഠാൻ ട്വീറ്റിൽ വ്യക്തമാക്കുന്നു. അവളുടെ ജീവിതം അവളുടെ താത്‌പര്യങ്ങൾ എന്ന ഹാഷ് ടാഗോടെയാണ് പഠാന്റെ ട്വീറ്റ്.

 

 

OTHER SECTIONS