യൂറോ കപ്പ്: ആദ്യ കിക്കോഫിന് ഇനി മണിക്കൂറുകൾ മാത്രം, ഇറ്റലിയും തുര്‍ക്കിയും തമ്മിൽ ഉദ്‌ഘാടന മത്സരം

By Sooraj Surendran.11 06 2021

imran-azhar

 

 

യൂറോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിക്കോഫിന് ഇനി വെറും മണിക്കൂറുകൾ മാത്രം. ആകെ ആറ് ഗ്രൂപ്പുകളിലായി ഇരുപത്തിനാല് ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കും. ജൂൺ 12ന് രാവിലെ 12:30നാണ് ഉദ്‌ഘാടന മത്സരം ആരംഭിക്കുക.

 

ഉദ്‌ഘാടന മത്സരത്തിൽ ശക്തരായ ഇറ്റലിയും, തുർക്കിയും തമ്മിൽ ഏറ്റുമുട്ടും. ജൂലായ് 12 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് നാളെ ആരംഭിക്കാനിരിക്കുന്നത്.

 

ഇറ്റാലിയന്‍ നഗരമായ റോമില്ലാണ് മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ആകെ എട്ട് രാജ്യങ്ങളിലെ വേദികളിലായാണ് പോരാട്ടങ്ങള്‍ നടക്കുക.

 

വേദികളിലേയും മത്സരം നടക്കുന്ന പ്രദേശത്തേയും കൊവിഡ് സാഹചര്യം കണക്കാക്കിയാണ് സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കുക.

 

ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് യൂറോയിൽ ഏറ്റുമുട്ടുക. ഇന്ത്യൻ സമയം വൈകിട്ട് 6.30നും രാത്രി 9.30നും 12.30നുമാണ് മത്സരങ്ങൾ.

 

OTHER SECTIONS